Connect with us

National

ഡല്‍ഹി കലാപകേസ്: പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

കേസില്‍ പോലീസ് പ്രതിയാക്കിയ മൂന്ന് പേരെ കോടതി വെറുതെ വിട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി കലാപ കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അഡീഷണല്‍ സെഷന്‍സ് കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവുകളില്‍ കൃത്രിമം കാണിച്ചെന്നും പോലീസ് മുന്‍കൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യാറാക്കിയെന്നുമാണ് ഡല്‍ഹി പോലീസിനെതിരെ കോടതിയുടെ വിമര്‍ശം. കേസില്‍ പോലീസ് പ്രതിയാക്കിയ മൂന്ന് പേരെ കോടതി വെറുതെ വിട്ടു.

കേസില്‍ പോലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയോ എന്ന് പരിശോധിക്കാനും കോടതി നിര്‍ദേശിച്ചു.വസീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

 

Latest