National
ഡല്‍ഹി കലാപം; നിയമ മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും റോസ് അവന്യൂ കോടതി ഉത്തരവിട്ടു.

ന്യൂഡല്‍ഹി | 2020ല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവും സംസ്ഥാന നിയമ മന്ത്രിയുമായ കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനും റോസ് അവന്യൂ കോടതി ഉത്തരവിട്ടു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സംഭവം നടക്കുമ്പോള്‍ മിശ്ര സ്ഥലത്തുണ്ടായിരുന്നുവെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായെന്ന് കോടതി പറഞ്ഞു.
മുഹമ്മദ് ഇല്യാസ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണനയ്‌ക്കെടുത്താണ് കോടതി ഉത്തരവ്. എന്നാല്‍ കലാപക്കേസില്‍ മിശ്രയെ കുടുക്കാന്‍ കൃത്യവും വ്യക്തവുമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് ഹരജിയെ എതിര്‍ത്തുകൊണ്ട് ഡല്‍ഹി പോലീസ് വാദിച്ചു.