Connect with us

Kasargod

ദേളി സഅദിയ്യ മെസ്മറൈസ് കോളജ് ഫെസ്റ്റ്; നാദി ഹംറ ജേതാക്കള്‍

യഥാക്രമം നാദി ഹള്‌റ, നാദി സ്വഫ്‌റ രണ്ട,് മൂന്ന് സ്ഥാനത്തിന് അര്‍ഹരായി.

Published

|

Last Updated

ദേളി | ദേളി സഅദിയ്യ ജൂനിയര്‍ ശരീഅത്ത് വിദ്യാര്‍ഥികളുടെ മെസ്മറൈസ് കോളജ് ഫെസ്റ്റ് സമാപിച്ചു. മൂന്നു ടീമുകളിലായി 110 മത്സരങ്ങളില്‍ നൂറോളം പ്രതിഭകള്‍ അണിനിരന്ന ത്രിദിന ഫെസ്റ്റില്‍ 444 പോയിന്റ് നേടി നാദി ഹംറ ജേതാക്കളായി. യഥാക്രമം നാദി ഹള്‌റ, നാദി സ്വഫ്‌റ രണ്ട,് മൂന്ന് സ്ഥാനത്തിന് അര്‍ഹരായി.

സമാപന സംഗമത്തില്‍ ജൂനിയര്‍ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ ഫാസില്‍ സഅദി അധ്യക്ഷത വഹിച്ചു. ജാബിര്‍ സഅദി വിജയികളെ പ്രഖ്യാപിച്ചു. സൈഫുദ്ദീന്‍ സഅദി നെക്രജേ മുഖ്യപ്രഭാഷണം നടത്തി. സൈനുദ്ധീന്‍ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.