Connect with us

National

തണുത്ത് വിറച്ച് ഡല്‍ഹി; യുപിയിലെ വിവിധയിടങ്ങളില്‍ മൂടല്‍മഞ്ഞ്

വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ഇന്നും അതിശൈത്യത്തിന് മാറ്റമില്ല. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകി.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം ഡല്‍ഹി നഗരത്തില്‍ ഇന്ന് ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ് ആണ്. നഗരത്തിന് ചുറ്റും ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് സ്ഥാപിച്ച ക്യാമ്പുകളില്‍ നിരവധി ആളുകളാണ് തണുപ്പില്‍ നിന്ന് അഭയം തേടിയത്. ഇവര്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വാരണാസി, അയോധ്യ എന്നിവയുള്‍പ്പടെ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടല്‍മഞ്ഞുണ്ട്. വാരാണസിയിലും അയോധ്യയിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഒഡീഷയിലെ മയൂര്‍ ഭഞ്ചിലും ഇന്ന് ദൃശ്യപരതയില്ലാത്ത മൂടല്‍മഞ്ഞാണുള്ളത്.

 

 

 

Latest