Connect with us

IPL 2023

ആഞ്ഞുശ്രമിച്ചിട്ടും ഇടറിവീണ് ഡല്‍ഹി; ഹൈദരാബാദ് മുന്നോട്ട്

ഹൈദരാബാദിനോട് ഒമ്പത് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി| പൊരുതിയിട്ടും വിജയം നേടാനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒമ്പത് റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 197 എന്ന മികച്ച സ്‌കോര്‍ നേടി. ഡല്‍ഹിയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സിലൊതുങ്ങി.

ഫില്‍ സാള്‍ട്ടിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധ സെഞ്ചുറികള്‍ ഡല്‍ഹിക്ക് നല്ല തുടക്കവും വിജയ പ്രതീക്ഷയും നല്‍കിയിരുന്നു. 35 ബോളില്‍ നിന്നാണ് സാള്‍ട്ട് 59 റണ്‍സെടുത്തത്. 39 ബോളില്‍ നിന്ന് മാര്‍ഷ് 63 റണ്‍സും നേടി. മാര്‍ഷ് നാല് വിക്കറ്റുമെടുത്തു. മധ്യനിരക്കാരനായ അക്‌സര്‍ പട്ടേലിന്റെ വെടിക്കെട്ട് (14 ബോളില്‍ 29) വിജയ പ്രതീക്ഷയേകിയെങ്കിലും ഫലവത്തായില്ല.

അഭിഷേക് ശര്‍മയുടെയും ഹീന്റിച്ച് ക്ലാസ്സെന്റെയും അര്‍ധ സെഞ്ചുറികളാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 36 ബോളില്‍ അഭിഷേക് 67 റണ്‍സെടുത്തപ്പോള്‍ 27 ബോളില്‍ നിന്നാണ് ക്ലാസ്സെന്‍ 53 റണ്‍സെടുത്തത്. അബ്ദുസ്സമദ് 28 റണ്‍സ് നേടി.

 

Latest