Ongoing News
ഒന്നാം ഇന്നിംഗ്സിൽ ആസ്ത്രേലിയക്ക് ഒരു റൺസ് ലീഡ്
ഓസിസ് 263; ഇന്ത്യ 262
ഡൽഹി | ഓസ്ട്രേലിയക്കെതിരെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആസ്ത്രേലിയക്ക് ഒരു റൺസ് ലീഡ്. ഇന്നലെ ബാറ്റിംഗ് അവസാനിപ്പിച്ച ആസ്ട്രേലിയ 263 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 262 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആസ്ട്രേലിയ 8.2 ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എടുത്ത് ബാറ്റിംഗ് തുടരുന്നു.
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ അക്‌സര്‍ പട്ടേല്‍ ആണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 115 പന്തില്‍ 74 റണ്‍സാണ് അക്‌സര്‍ നേടിയത്. 44 റണ്‍സ് നേടിയ വിരാട് കോലിയാണ് രണ്ടാമത്തെ റണ്‍ വേട്ടക്കാരന്‍. 29 ഓവറില്‍ 67 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ ഓസിസ് ബോളര്‍ നഥാന്‍ ലിയോണ്‍ ആണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. താരതമ്യേനെ ചെറിയ സ്‌കോര്‍ നേടിയ ആസ്ട്രേലിയയെ പിന്തുടര്‍ന്ന് ഗ്രീസിലിറങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിരക്കും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ അവസാനിച്ച ഓസിസ് ബാറ്റിംഗില്‍ 81 റണ്‍സ് നേടിയ ഉസ്മാന്‍ ഖാജയാണ് ഉയര്‍ന്ന സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ശമിയും മൂന്ന് വിക്കറ്റ് വീതം നേടിയ രവി ചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ആസ്‌ട്രേലിയയെ 263 ചുരുട്ടിക്കെട്ടിയത്.