Connect with us

ipl 2022

ലക്‌നോയുടെ റണ്‍മല താണ്ടാനാകാതെ ഡല്‍ഹി

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറിയും മുഹ്‌സിന്‍ ഖാന്റെ നാല് വിക്കറ്റ് ബോളിംഗ് പ്രകടനവുമാണ് ലക്‌നോയുടെ വിജയത്തില്‍ നിര്‍ണായകമായത്.

Published

|

Last Updated

വാംഖഡെ | ലക്‌നോ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 195 എന്ന സ്‌കോര്‍ താണ്ടാനാകാതെ ഡല്‍ഹി കാപിറ്റല്‍സ്. ആറ് റണ്‍സിനാണ് ലക്‌നോ ജയിച്ചത്. ഏഴ് വിക്കറ്റിന് 189 എന്ന സ്‌കോറില്‍ ഡല്‍ഹിയുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവര്‍ നേടിയ അര്‍ധ സെഞ്ചുറിയും മുഹ്‌സിന്‍ ഖാന്റെ നാല് വിക്കറ്റ് ബോളിംഗ് പ്രകടനവുമാണ് ലക്‌നോയുടെ വിജയത്തില്‍ നിര്‍ണായകമായത്. രാഹുല്‍ 77ഉം ദീപക് ഹൂഡ 52ഉം റണ്‍സെടുത്തു. ഡല്‍ഹിയുടെ ശര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റെടുത്തു.

ഡല്‍ഹിയുടെ റിഷഭ് പന്ത് 44, അക്ഷര്‍ പട്ടേല്‍ 42, മിച്ചല്‍ മാര്‍ഷ് 37, റൊവ്മാന്‍ പവല്‍ 35 എന്നിവര്‍ തിളങ്ങി. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മുഹ്‌സിന്‍ ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

Latest