National
ഡല്‍ഹി വഖഫ് ബോര്‍ഡ് കേസ്; എഎപി എംഎല്‍എ അമാനത്തുള്ള ഖാന് ജാമ്യം
ഡല്‍ഹി റോസ് അവന്യു കോടതിയാണ് 15,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി|ഡല്‍ഹി വഖഫ് ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഓഖ്‌ല മണ്ഡലത്തില്‍ നിന്നുള്ള എഎപി എംഎല്‍എ അമാനത്തുള്ള ഖാന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് 15,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്. വഖഫ് ബോര്‍ഡിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏപ്രില്‍ 18ന് ചോദ്യം ചെയ്തിരുന്നു.
വഖഫ് ബോര്‍ഡ് ചെയര്‍മാനെന്ന നിലയില്‍ അമാനത്തുള്ള ഖാന്‍ 35 ഓളം പേരെ റിക്രൂട്ട് ചെയ്തുവെന്നാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി അമാനത്തുള്ള ഖാനെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടപടി രാഷ്ടീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----