First Gear
ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440ന്റെ ഡെലിവറി അടുത്ത മാസം ആരംഭിക്കും
ഹാര്‍ലി ഡേവിഡ്സണ്‍ ബ്രാന്റിങ്ങില്‍ പുറത്തിറങ്ങുന്ന വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ് ഇത്.
ന്യൂഡല്‍ഹി| ഇന്ത്യന്‍ വിപണിക്കായി ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവും ഹീറോ മോട്ടോകോര്‍പ്പും നിര്‍മ്മിച്ച ബൈക്കാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440. ഈ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 440 സിസി എയര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനുമായിട്ടാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 27.6 ബിഎച്ച്പി പവറും 38 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് യൂണിറ്റാണ് ബൈക്കിലുള്ളത്.
മോട്ടോര്‍സൈക്കിളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഒരു ടിഎഫ്ടി സ്‌ക്രീന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവല്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ലൈറ്റിങ് എന്നീ സവിശേഷതകളുമുണ്ട്. ബൈക്കിന്റെ ടെസ്റ്റ് റൈഡുകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ടെസ്റ്റ് റൈഡ് ഷെഡ്യൂള്‍ ചെയ്ത് ടെസ്റ്റ് റൈഡ് നടത്താനുള്ള സൗകര്യവുമുണ്ട്. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം ഡെലിവറി ലഭിക്കും. ഹാര്‍ലി ഡേവിഡ്സണ്‍ ബ്രാന്റിങ്ങില്‍ പുറത്തിറങ്ങുന്ന വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ് ഇത്. ഈ മോട്ടോര്‍സൈക്കിളിന് ഇതിനകം തന്നെ 25,000ത്തില്‍ അധികം ബുക്കിങ് ഉണ്ട്.
ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി ഡേവിഡ്സണ്‍ എക്‌സ്440 ബൈക്ക് ലഭ്യമാകുക. ഡെനിം വേരിയന്റിന് 2.29 ലക്ഷം രൂപയാണ് വില. വിവിഡ് വേരിയന്റിന് 2.49 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുണ്ട്. ഹൈ എന്‍ഡ് മോഡലായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.