Connect with us

First Gear

പുതിയ എലവേറ്റ് എസ്യുവിയുടെ ഡെലിവറി ആരംഭിച്ചു

ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ എസ്യുവിയുടെ 100 യൂണിറ്റുകള്‍ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഹോണ്ട കാര്‍സ് ഇന്ത്യ ഏറ്റവും പുതിയ എസ്യുവി എലവേറ്റിന്റെ ഡെലിവറി ആരംഭിച്ചു. ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ എസ്യുവിയുടെ 100 യൂണിറ്റുകളാണ് കമ്പനി വിതരണം ചെയ്തത്. എലവേറ്റ് എസ്യുവിക്കായി അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മെഗാ ഡെലിവറി ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 11 ലക്ഷം രൂപയ്ക്കും 16 ലക്ഷം രൂപയ്ക്കും (ഡല്‍ഹി, എക്‌സ്-ഷോറൂം, ഡല്‍ഹി) വിലയില്‍ ലഭ്യമാണ്.

എസ് വി, വി, വി എക്‌സ്, ഇസെഡ് എക്‌സ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എസ്യുവി ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളില്‍ ലഭ്യമായ 1.5 ലിറ്റര്‍ ഐവിടിഇസി പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് എസ്യുവിക്ക് പവര്‍ ലഭിക്കുന്നത്.

ഫീനിക്‌സ് ഓറഞ്ച് പേള്‍, ഒബ്‌സിഡിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ഏഴ് വ്യത്യസ്ത മോണോ-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹോണ്ട എലവേറ്റ് എസ്യുവി ലഭ്യമാകുന്നത്. കൂടാതെ, ഓഫറില്‍ മൂന്ന് വ്യത്യസ്ത ഡ്യുവല്‍-ടോണ്‍ നിറങ്ങളുണ്ട്. ഫീനിക്‌സ് ഓറഞ്ച് പേള്‍, പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക് എന്നിവയാണ് അവ. എല്ലാം ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫോടുകൂടിയതാണ്.