Connect with us

First Gear

പുതിയ കിയ സെല്‍റ്റോസിന്റെ ഡെലിവറി ആരംഭിച്ചു

കിയ സെല്‍റ്റോസ് എസ്യുവിഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ എക്സ്ഷോറൂം വില 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ അടുത്തിടെയാണ് സെല്‍റ്റോസ് എസ്യുവി ഫേസ്ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ പുത്തന്‍ സെല്‍റ്റോസ് എസ്യുവിയുടെ ഡെലിവറി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കിയ സെല്‍റ്റോസ് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ എക്സ്ഷോറൂം വില 10.89 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ്. 18 വേരിയന്റുകളിലാണ് 2023 മോഡല്‍ കിയ സെല്‍റ്റോസ് പുറത്തിറക്കിയിരിക്കുന്നത്.

ഈ വേരിയന്റുകളില്‍ 3 എഞ്ചിന്‍ ഓപ്ഷനുകളും 5 ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഉള്‍പ്പെടുന്നു. സ്പോര്‍ട്ടി ഡിസൈന്‍ ഘടകങ്ങളാണ് ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത. കിയ സെല്‍റ്റോസിന്റെ 2023 മോഡലിന്റെ ഏറ്റവും മികച്ച സവിശേഷത ലെവല്‍-2 എഡിഎഎസ് സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യയില്‍ ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിങ് എന്നിവയടക്കമുള്ള ആക്ടീവ് സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുന്നു. കൂടാതെ 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇഎസ്സി, ടിസി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയും വാഹനത്തിലുണ്ട്.

2023 കിയ സെല്‍റ്റോസിലെ എഞ്ചിനുകളില്‍ ആദ്യത്തേത് 113 ബിഎച്ച്പി പവറും 144 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റര്‍, നാച്ചുറലി-സ്പിറേറ്റഡ്, പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, സിവിടി യൂണിറ്റ് ഓപ്ഷനുകളില്‍ ലഭ്യമാണ്. രണ്ടാമത്തെ എഞ്ചിന്‍ 1.5-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഡീസല്‍ എഞ്ചിനാണ്. ഇത് 114 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

2023 കിയ സെല്‍റ്റോസില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത് 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പകരമായിട്ടാണ് വരുന്നത്. 158 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 6-സ്പീഡ് ഐഎംടി യൂണിറ്റോ 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്സോ ആണ് ഈ എഞ്ചിനൊപ്പം ലഭിക്കുന്നത്. പുതിയ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിന്‍ എന്‍എ പെട്രോള്‍ എഞ്ചിനെക്കാളും മൈലേജ് നല്‍കും.

 

 

 

 

Latest