Connect with us

Uae

ഡ്രോണ്‍ വഴി ഡെലിവറി തുടങ്ങി; ആദ്യ ഓര്‍ഡര്‍ നല്‍കി ശൈഖ് ഹംദാന്‍

മരുന്നു പാഴ്സലുകളുടെ ഡെലിവറിയാണ് ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

ദുബൈ|ആളില്ലാ പേടകം വഴിയുള്ള ഡെലിവറി സര്‍വീസ് ദുബൈയില്‍ തുടങ്ങി. ദുബായ് സിലിക്കണ്‍ ഒയാസിസില്‍ മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഡ്രോണ്‍ ഡെലിവറി സംവിധാനത്തിന് ദുബൈ കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കമിട്ടു. അദ്ദേഹം ആദ്യ ഓര്‍ഡര്‍ നല്‍കി.

മരുന്നു പാഴ്സലുകളുടെ ഡെലിവറിയാണ് ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ സിലിക്കണ്‍ ഒയാസിസില്‍ (ഡി എസ്) ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് ആദ്യ ലൈസന്‍സ്. ‘കീറ്റ ഡ്രോണിന്’ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി സി എ എ)യാണ് ലൈസന്‍സ് നല്‍കിയത്. പ്രാരംഭ ഘട്ടത്തില്‍ ആറ് ഡ്രോണുകള്‍ ഉണ്ടാകും. ഡ്രോണ്‍ ഗതാഗതം സാധ്യമാക്കുന്നതിനുള്ള പ്രോഗ്രാമിലെ ആദ്യ ലൈസന്‍സാണിതെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി സി എ എ) അറിയിച്ചു. ദുബൈയില്‍ നടന്ന ഒപ്പിടല്‍ ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ദുബൈയും അബൂദബിയും ഡ്രോണുകളും പറക്കും കാറുകളും പോലുള്ള പുതിയ ഗതാഗത മാര്‍ഗങ്ങളില്‍ ഏറെ മുന്നോട്ടുപോയി. ഗതാഗതക്കുരുക്ക് കുറക്കാനും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും വേണ്ടിയാണ് ശ്രമം. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആര്‍ ഐ ടി-ദുബൈ), ദുബൈ ഡിജിറ്റല്‍ പാര്‍ക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ സേവനം നല്‍കുന്ന നാല് ഡ്രോണ്‍ ഡെലിവറി റൂട്ടുകള്‍ ദുബൈ സിലിക്കണ്‍ ഒയാസിസില്‍ (ഡി എസ് ഒ) അനാച്ഛാദനം ചെയ്തു.

 

 

---- facebook comment plugin here -----

Latest