Connect with us

Kerala

ഭക്ഷണത്തിന് പണം ആവശ്യപ്പെട്ടു; ഹോട്ടലില്‍ എസ് ഐയുടെ പരാക്രമം

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി പോലീസ്

Published

|

Last Updated

ബാലുശ്ശേരി| ഭക്ഷണത്തിന് പണം നല്‍കാതെ ഹോട്ടലില്‍ അതിക്രമം നടത്തിയ ഗ്രേഡ് എസ്‌ഐക്കെതിരെ കേസെടുത്തു. വാങ്ങിയ ഭക്ഷണത്തിന് പണം ചോദിച്ചപ്പോള്‍ ഹോട്ടലില്‍ അതിക്രമം നടത്തുകയായിരുന്നു. ബാലുശ്ശേരി സ്‌റ്റേഷനിലെ എസ് ഐ എ രാധാകൃഷ്ണനെതിരെയാണ് കേസ്. ഭക്ഷണം പാഴ്‌സല്‍ വാങ്ങി പണം നല്‍കിയില്ലെന്നാണ് വിവരം. സ്ഥിരമായി ഭക്ഷണത്തിന് പണം നല്‍കാതിരുന്നതോടെ ഇനിമുതല്‍ സൗജന്യമായി ഭക്ഷണം നല്‍കേണ്ടെന്ന് ഹോട്ടലുടമ തീരുമാനിക്കുകയായിരുന്നു.

എസ് ഐക്ക് സൗജന്യമായി ഭക്ഷണം നല്‍കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇങ്ങനെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ടതോടെയാണ് എസ് ഐ അസഭ്യം പറയുകയും ഹോട്ടലില്‍ അതിക്രമം നടത്തുകയും ചെയ്തത്.

എസ് ഐ ഹോട്ടലില്‍ വെച്ച് അസഭ്യം പറയുന്നതിന്റെയും അതിക്രമം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായി. അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു.

---- facebook comment plugin here -----

Latest