Connect with us

International

പാക് വനിതയെ വിട്ടയക്കണമെന്ന് ആവശ്യം; അമേരിക്കയില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ അക്രമി ബന്ദിയാക്കി

പാക്കിസ്ഥാന്‍ ഭീകരവനിത ആഫിയ സിദ്ദിഖിയുടെ സഹോദരനാണ് അക്രമിയെന്നാണ് സൂചന.

Published

|

Last Updated

ടെക്‌സസ്  | അമേരിക്കയിലെ ടെക്‌സസില്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ആയുധധാരിയായ അക്രമി ബന്ദികളാക്കി. പുരോഹിതനടക്കം നാലുപേരെയാണ് ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചു. ബാക്കിയുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

മേഖല സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. അമേരിക്കന്‍ ജയിലിലുള്ള പാക് വനിത ആഫിയ സിദ്ദിഖിയുടെ സഹോദരനാണ് അക്രമിയെന്നാണ് സൂചന. ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നാണ് ഇയാളുടെ ആവശ്യം.

അഫ്ഗാനിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കാണ് അഫിയ സിദ്ദിഖിയെ ശിക്ഷിച്ചത്