Connect with us

Kuwait

ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്തു തോല്‍പ്പിക്കും: രാജ്‌പഥ്

രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് ഫിനാന്‍സ് സെക്രട്ടറി ഷഹദ് മൂസ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | ജനങ്ങളുടെ പ്രബുദ്ധതയിലും ജാഗ്രതയിലും ജനാധിപത്യം ഏകാധിപത്യത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് 75 ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കലാലയം സാംസ്‌കാരിക വേദി കുവൈത്ത് സിറ്റി സംഘടിപ്പിച്ച രാജ്‌പഥ് റിപബ്ലിക് വിചാര സദസ്സ് അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് ഫിനാന്‍സ് സെക്രട്ടറി ഷഹദ് മൂസ ഉദ്ഘാടനം ചെയ്തു.

മുനീര്‍ അഹമ്മദ്, ജഅഫര്‍ ചപ്പാരപ്പടവ്, ഹാരിസ് പുറത്തീല്‍, ആരിഫ് ചാവക്കാട് വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു. ജനാധിപത്യത്തെ ഭയക്കുന്നവര്‍ ചരിത്രത്തെ മായ്ച്ചു കളയാനും നാനാത്വത്തില്‍ ഏകത്വമെന്നതിനെ തിരസ്‌ക്കരിക്കാനും ഏകാധിപത്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കാനുമുള്ള തത്രപാടിലാണെന്നും അതിനെതിരെ ജനാധിപത്യ ബോധമുള്ള സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സദസ്സ് അഭിപ്രായപ്പെട്ടു.

അസീസ് പുല്ലാളൂര്‍, സിദ്ധീഖ്, ഇബ്‌റാഹീം, നൗഫല്‍, അനീസ് മുളയങ്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.