Connect with us

ssf

വിദ്വേഷ രാഷ്ട്രീയത്തെ ജനാധിപത്യ സമൂഹം ചെറുക്കണം: എസ് എസ് എഫ് 

വിദ്യാർഥികൾക്കിടയിൽ പോലും വിദ്വേഷ വിഭജനങ്ങളുമായി കടന്നുവരുന്നവരിൽ നിന്നും ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ബോധ്യം പൗര സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്.

Published

|

Last Updated

മേലാറ്റൂർ | പൗരസമൂഹത്തിന്റെ  വിശ്വാസ, ആചാര വൈവിധ്യങ്ങളോട്  സംഘപരിവാർ ആസൂത്രിതമായി ഉയർത്തി കൊണ്ട് വരുന്ന വിദ്വേഷ, വർഗീയ പ്രചരണങ്ങൾക്കെതിരെ ജനാധിപത്യ സമൂഹത്തിന്റെ ചെറുത്ത് നിൽപ്പ് അനിവാര്യമാണെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സ്റ്റുഡന്റ്സ് കൗൺസിൽ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കിടയിൽ പോലും വിദ്വേഷ വിഭജനങ്ങളുമായി  കടന്നുവരുന്നവരിൽ നിന്നും ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ബോധ്യം പൗര സമൂഹം പ്രകടിപ്പിക്കേണ്ടതുണ്ട്.

മേലാറ്റൂർ ഇസ്ലാമിക് അക്കാദമിയിൽ നടന്ന സ്റ്റുഡന്റ്സ് കൗൺസിൽ എസ് എസ് എഫ് ദേശീയ സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി അധ്യക്ഷത വഹിച്ചു. ആറുമാസ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരണവും ചർച്ചയും നടന്നു.  സംസ്ഥാന സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, ജാബിർ നെരോത്ത്, സഈദ് ഇർഫാനി നിയന്ത്രിച്ചു. ജില്ലാ ഭാരവാഹികളായ കെ തജ്മൽ ഹുസൈൻ, ശൗക്കത്തലി സഖാഫി, പി കെ അബ്ദുല്ല സംസാരിച്ചു.

Latest