Connect with us

Ongoing News

യു എ ഇയിൽ വിസ അനുവദിക്കുന്നതിന് ജനസംഖ്യാപരമായ നിബന്ധന

യു എ ഇ വിസ നടപടികൾ ഉദാരമാക്കിയതിനെ തുടർന്ന് രാജ്യത്തേക്കുള്ള കുടിയേറ്റത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ടെന്ന് സമകാലിക കണക്കുകൾ സൂചിപ്പിക്കുന്നു

Published

|

Last Updated

ദുബൈ | യു എ ഇ വിസ നടപടികൾ ഉദാരമാക്കിയതിനെ തുടർന്ന് രാജ്യത്തേക്കുള്ള കുടിയേറ്റത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ടെന്ന് സമകാലിക കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഒരേ രാജ്യത്തുള്ള ജീവനക്കാർ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കുമ്പോൾ ജനസഖ്യാപരമായ പ്രാതിനിധ്യം പരിഗണിക്കുന്നുണ്ട് എന്ന് ഇമിഗ്രേഷൻ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. കൂടുതൽ ഇന്ത്യക്കാരുള്ള കമ്പനിയിൽ പുതിയ വിസ ലഭിക്കുന്നതുമായ ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിസ നിയമം ചർച്ചയാവുന്നത്. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിച്ചില്ല എന്നാണ് സന്ദേശത്തിൽ പറയുന്നത്.

ഒരു കമ്പനിയിൽ ഒരേ രാജ്യത്തുള്ളവർ കൂടുന്നതിനനുസരിച്ച് സിസ്റ്റത്തിൽ സ്വയമേവ വരുന്ന നിയന്ത്രണം മാത്രമാണ് ഇത്. വിസ അനുവദിക്കുന്നതിലെ നിബന്ധനകൾ പാലിക്കുന്നവർക്ക് പുതിയ വിസ അടക്കമുള്ളവ ലഭിക്കും. അതേസമയം, ഗാർഹിക തൊഴിലാളികൾ, ഫ്രീസോൺ വിസക്കാർക്ക് ഈ വ്യവസ്ഥ ഇല്ല.

രാജ്യത്തിന്റെ ജനസംഖ്യയുടെ മഹാഭൂരിപക്ഷം വിവിധ ദേശീയതകളിൽ നിന്നുള്ള മിശ്രിതമാണ്. ഇതിൽ 30 ശതമാനത്തോളം വരും ഇന്ത്യൻ പ്രവാസികളുടെ ജനസംഖ്യ. ഈ കണക്ക് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ൽ യു എ ഇ പ്രഖ്യാപിച്ച വിസ വൈവിധ്യവർക്കരണം, റിയൽ എസ്റ്റേറ്റ് വിൽപ്പന ഇടപാടുകളുടെ വർധന, ടൂറിസം എന്നിവ ജനസംഖ്യയിലും തൊഴിൽ മേഖലയിലും വലിയ വർദ്ധനവിന് കാരണമാക്കിയിട്ടുണ്ട്.

Latest