Kerala
ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് നിര്‍ദേശം.
തിരുവനന്തപുരം | സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കാണ് നിര്‍ദേശം. എല്ലാ ജില്ലകളിലും കൊതുക്-ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. പനി ബാധിച്ചാല്‍ മാരകമായതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിച്ചു.
269 പേര്‍ക്കാണ് ഈ മാസം 15 ദിവസത്തിനിടെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 408 പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും മൂന്ു പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ 3,717 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 26 ആണ് ആകെ മരണം.