Connect with us

Kerala

കളമശേരി നഗരസഭയില്‍ ഡെങ്കിപ്പനി പടരുന്നു

നിരവധി പേര്‍ ഇതിനോടകം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | കൊച്ചി കളമശേരി നഗരസഭയില്‍ ഡെങ്കിപ്പനി പടരുന്നു. മുന്‍സിപ്പാലിറ്റിയിലെ സൂപ്രണ്ട് അടക്കം ആറ് ഉദ്യോഗസ്ഥര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

നഗരസഭാ പരിധിയിലും  വ്യാപകമായി  ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഇതിനോടകം ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

 

Latest