Connect with us

Editors Pick

ഡെങ്കിയെ കരുതിയിരിക്കാം

ഇന്ന് ഡെങ്കിപ്പനി ദിനം

Published

|

Last Updated

കൊതുകുകൾ വഴി പകരുന്ന വൈറസ് ബാധയായ ഡെങ്കിപ്പനിയെ കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മെയ് 16 ന് ദേശീയ ഡെങ്കി ദിനം ആചരിക്കുന്നു. 100-ലധികം രാജ്യങ്ങളിൽ ഈ രോഗം വ്യാപിച്ചിരിക്കുന്നു. ഏതാണ്ട് ആഗോള ജനസംഖ്യയുടെ പകുതിയോളം ആളുകളെ ഈ രോഗം അപകടത്തിലാക്കുന്നുണ്ട്. വൈദ്യചികിത്സകളുടെയും ആൻറിവൈറൽ മരുന്നുകളുടെയും പുരോഗതി കാരണം ഡെങ്കിപ്പനി ഇന്ന് ഒരു മാരകമായ രോഗാവസ്ഥയല്ലെങ്കിലും, അത് ഒരു പ്രധാന ആരോഗ്യപ്രശ്നമായിത്തന്നെ തുടരുന്നു.

“ഡെങ്കിപ്പനി പ്രതിരോധം: സുരക്ഷിതമായ നാളെയ്ക്കുള്ള നമ്മുടെ ഉത്തരവാദിത്തം” എന്നതാണ് ഈ വർഷത്തെ ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ പ്രമേയം. ഡെങ്കിപ്പനിയുടെ വ്യാപനത്തെ ചെറുക്കുന്നതിൽ സാമൂഹിക പങ്കാളിത്തത്തിന്റെയും വ്യക്തിഗത പ്രവർത്തനത്തിന്റെയും പ്രാധാന്യം ഈ ദിനം വ്യക്തമാക്കുന്നുണ്ട്.

ഡെങ്കിപ്പനിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പൊതുജന പിന്തുണ നേടാന്‍ ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ദേശീയ ഡെങ്കി ദിനം പ്രഖ്യാപിച്ചത്. ഡെങ്കിപ്പനി, കൊതുക് പരത്തുന്ന വൈറൽ അണുബാധ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ എല്ലാംതന്നെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഇതിനിട വരുത്തുന്ന രോഗബാധ കുറയ്ക്കുന്നതിനുള്ള വിപുലമായ പൊതുജനാരോഗ്യ സംരംഭങ്ങളുടെ ഭാഗമായാണ് ഡെങ്കിദിനം‌ പ്രഖ്യാപിച്ചത്.

വർധിച്ചുവരുന്ന ജനസംഖ്യയും നഗരവൽക്കരണവും മാത്രമല്ല കൊതുക് പ്രജനനത്തിന് അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളിലെ മാറ്റങ്ങളും കാരണം ഇന്ത്യയിൽ ഡെങ്കിപ്പനി വർധിച്ചുവരികയാണ്. ദേശീയ ഡെങ്കിപ്പനി ദിനം ഡെങ്കിപ്പനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിൻ്റെയും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഫലപ്രദമായ രോഗ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ആവശ്യകതയെ ശക്തമായി ഓർമ്മിപ്പിക്കുന്നു.

ദേശീയ ഡെങ്കി ദിനം 2024: പ്രാധാന്യം

ഡെങ്കിപ്പനി ആഗോള ആരോഗ്യ പ്രശ്‌നമാണെന്ന് പറഞ്ഞുവല്ലോ. പ്രതിവർഷം ദശലക്ഷക്കണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ രോഗം കടുത്ത ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുണ്ടാക്കുകയും ചില സന്ദർഭങ്ങളിൽ മാരകമായ സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യും. ദേശീയ ഡെങ്കിപ്പനി ദിനം ഇനിപ്പറയുന്ന കാര്യങ്ങൾക്ക് സഹായിക്കുന്നു:

അവബോധം വളർത്തുക: 

ഡെങ്കിപ്പനിയുടെ കാരണങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക.

പ്രതിരോധം പ്രോത്സാഹിപ്പിക്കുക: 

ഡെങ്കിപ്പനി പടരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന കൊതുക് പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക.

നേരത്തെയുള്ള രോഗനിർണയത്തിൻ്റെയും ചികിത്സയുടെയും പ്രാധാന്യം എടുത്തുകാണിക്കുക:

രോഗം‌ നേരത്തെയുള്ള കണ്ടെത്തുന്നതിലൂടെയും ഒപ്പം ശരിയായ വൈദ്യ പരിചരണവും ലഭിക്കുന്നതിലൂടെ ഡെങ്കിപ്പനി രോഗികളുടെ നില ഗണ്യമായി മെച്ചപ്പെടുത്തും.

ഈ വര്‍ഷത്തെ (2024) ഡെങ്കി ദിന പ്രവർത്തനങ്ങൾ

ഡെങ്കിപ്പനി പ്രതിരോധത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനുള്ള കാമ്പെയ്‌നുകളിൽ പങ്കെടുക്കുക അല്ലെങ്കിൽ സംഘടിപ്പിക്കുക. ബോധവല്‍ക്കരണത്തിനായി ലഘുലേഖകൾ വിതരണം ചെയ്യുന്നതും വെബ്‌നാറുകൾ ഹോസ്റ്റുചെയ്യുന്നതും കമ്മ്യൂണിറ്റി വർക്ക്‌ഷോപ്പുകൾ സജ്ജീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ വീടിന്‍റെ പരിസരത്ത് കൊതുക് പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കാൻ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുകയോ അത്തരം ക്യാമ്പുകള്‍ ആരംഭിക്കുകയോ ചെയ്യുക. കെട്ടിക്കിടക്കുന്ന ജലസ്രോതസ്സുകളും അടഞ്ഞുപോയ അഴുക്കുചാലുകളും വൃത്തിയാക്കുക, ഉപയോഗിക്കാത്ത വെള്ളം നിറഞ്ഞ പാത്രങ്ങൾ ചിരട്ട എന്നിവ നീക്കം ചെയ്യുക.

ആളുകൾക്ക് ഡെങ്കിപ്പനി പരിശോധിപ്പിക്കാനും വൈദ്യോപദേശം തേടാനുമുള്ള ക്യാമ്പുകളില്‍ പങ്കെടുക്കുകയോ സന്നദ്ധസേവനം നടത്തുകയോ ചെയ്യുക. ഡെങ്കിപ്പനിയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അവബോധം പ്രചരിപ്പിക്കാനും വിജ്ഞാനപ്രദമായ ഉള്ളടക്കം ഷെയർ ചെയ്തും‌ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക. ഡെങ്കിപ്പനിയെ പ്രതിരോധിക്കുകയെന്നത് രോഗിയുടെ ആവശ്യമല്ല മറിച്ച് മനുഷ്യ സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.

Latest