Qatar World Cup 2022
കളിച്ചത് ഡെന്മാര്‍ക്ക്; ജയിച്ചത് ആസ്‌ത്രേലിയ, പ്രിക്വാര്‍ട്ടറില്‍
ആസ്‌ത്രേലിയക്ക് ഇത് ചരിത്ര നിമിഷമാണ്.

ദോഹ | ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തി ആസ്‌ത്രേലിയ ഫിഫ ലോകകപ്പിന്റെ പ്രിക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 16 വർഷത്തിന് ശേഷമാണ് ആസ്ത്രേലിയ പ്രിക്വാർട്ടർ പ്രവേശം നേടുന്നത് ആസ്‌ത്രേലിയക്ക് ഇത് ചരിത്ര നിമിഷമാണ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കംഗാരുപ്പടയുടെ വിജയം.
ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 60ാം മിനുട്ടിലാണ് ആസ്‌ത്രേലിയയുടെ ഗോള്‍ വരുന്നത്. മാത്യു ലിക്കീയാണ് ആസ്‌ത്രേലിയക്ക് ഭാഗ്യം കൊണ്ടുവന്നത്. റിലീ മക്ഗ്രീയായിരുന്നു അസിസ്റ്റ്.
അതേസമയം, പന്ത് കൂടുതല്‍ സമയം ഡാനിഷ് കളിക്കാരുടെ കാലുകളിലായിരുന്നു. അതിന്റെ പകുതി സമയം മാത്രമാണ് ഓസീസ് താരങ്ങള്‍ക്ക് പന്ത് ലഭിച്ചത്. ഷോട്ട് ഉതിര്‍ക്കുന്നതിലും ഡെന്മാര്‍ക്കായിരുന്നു മുന്നില്‍. എന്നാല്‍ കോളടിച്ചത് ആസ്‌ത്രേലിയക്കും.
---- facebook comment plugin here -----