Connect with us

Kerala

രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക്; 10 ലക്ഷംരൂപ അനുവദിച്ച് ധനവകുപ്പ്; അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി

വിവാദങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇതിൽ എന്ത് തീരുമാനം എടുക്കുമെന്നാണ് കണ്ടറിയേണ്ടത്.

Published

|

Last Updated

തിരുവനന്തപുരം | ഗവർണർ – സർക്കാർ പോര് മുറുകുന്നതിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിച്ച് ധനവകുപ്പ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് ഇതുസംബന്ധിച്ച ഫയൽ കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.

സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തിൽ മുഖ്യമന്ത്രി – ഗവർണർ വാക്പോര് തുടരുന്നതിനിടെയാണ് ഫയൽ മുഖ്യമന്ത്രിയുടെ ടേബിളിൽ എത്തുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുത്താൽ മാത്രമേ പണം അനുവദിക്കാനാകൂ. വിവാദങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇതിൽ എന്ത് തീരുമാനം എടുക്കുമെന്നാണ് കണ്ടറിയേണ്ടത്.

രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാനാണ് പണം അനുവദിച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കഴിഞ്ഞ ജൂലൈയില്‍ പൊതുഭരണ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. ഈ കത്ത് ധനവകുപ്പ് പരിഗണിക്കുകയായിരുന്നു.

Latest