Kerala
കാക്കനാട് ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
കൊച്ചി | കാക്കനാട് ഫ്ലാറ്റില്‍ ദന്ത ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ആണ് മരിച്ചത്.ഫ്‌ലാറ്റില്‍ നിന്നും യുവതിയുടേതെന്ന് പറയുന്ന ഒരു ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ബിന്ദുവിന്റെ കുടുംബം കോഴിക്കോടാണ് താമസം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----