Connect with us

National

ബിഹാറില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു; ആഭ്യന്തരം നിതീഷ് കുമാറിന്

ആഭ്യന്തരവും പൊതുഭരണ വകുപ്പ്, വിജിലന്‍സ്, കാബിനറ്റ്, തെരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ നിതീഷ്‌കുമാറിനാണ് നിശ്ചയിച്ചിരിക്കുന്നത്.

Published

|

Last Updated

പട്‌ന| ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ രൂപീകരിച്ച നിതീഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ആഭ്യന്തരവും പൊതുഭരണ വകുപ്പ്, വിജിലന്‍സ്, കാബിനറ്റ്, തെരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ നിതീഷ്‌കുമാറിനാണ് നിശ്ചയിച്ചിരിക്കുന്നത്.

ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് സാമ്പത്തികം, ആരോഗ്യം, കായികം എന്നിവ ഉള്‍പ്പടെ ഒമ്പത് വകുപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്. വിജയ്കുമാര്‍ സിന്‍ഹക്കും കൃഷിയും പൊതുമരാമത്തും ഉള്‍പ്പടെ ഒമ്പത് വകുപ്പുകളാണ് നല്‍കിയത്.

കഴിഞ്ഞ മാസമാണ് രാഷ്ട്രീയനാടകത്തിനൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും അധികാരമേറ്റത്. പട്നയില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍.

 

 

 

 

Latest