Connect with us

dependent appointment

ആശ്രിത നിയമനം നിയന്ത്രിക്കാര്‍ സര്‍ക്കാര്‍

നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കാനും പദ്ധതിയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍, ആശ്രിതര്‍ക്ക് പകരം നിയമനം ലഭിക്കുന്ന രീതി നിയന്ത്രിക്കാന്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി സര്‍വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം.

ഒരു വര്‍ഷത്തിനകം ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നിയമനം നല്‍കുന്ന തരത്തില്‍ നിയന്ത്രിക്കാനാണ് നീക്കം. അല്ലാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം നല്‍കും. നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കാനും പദ്ധതിയുണ്ട്.

നിലവില്‍ രണ്ടാം ശനിയാണ് അവധി. ബേങ്ക് ജീവനക്കാരുടെ മാതൃകയില്‍ നാലം ശനി അവധിയാക്കാനാണ് നീക്കം. അങ്ങനെ വരുമ്പോള്‍ ഡ്യൂട്ടി സമയത്തില്‍ മാറ്റമുണ്ടായേക്കാം.

Latest