Connect with us

Kerala

എം എല്‍ എയുടെ മകന് ആശ്രിത നിയമനം; റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു

അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി നിയമിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു

Published

|

Last Updated

കൊച്ചി | കൊച്ചി അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു.

ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കാനാകുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. എന്നാല്‍ പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

2018 ലെ ഇടത് മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു ആര്‍ പ്രശാന്തിന് ജോലി നല്‍കിയത്. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ആശ്രിത നിയമനം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എന്‍ജിനിയറിങ് ബിരുദധാരിയായ ആര്‍ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയില്‍ നിയമിച്ചത് ഹെക്കോടതി റദ്ദാക്കിയിരുന്നു. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹര്‍ജിയിലായിരുന്നു കോടതി നടപടി. ഇത് ചോദ്യം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്.

എം എല്‍ എ സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നും നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ മകന് ജോലി നല്‍കുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്.

Latest