Kerala
എസ്എസ്എല്‍സി ഫലം വരുന്നതിന് മുമ്പ് നാടുവിട്ടു; വിദ്യാര്‍ഥിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് വീട്ടുകാര്‍
ഫലം വരുന്നതിനു മുമ്പ് നാടുവിട്ട വിദ്യാര്‍ഥിക്ക് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും ഉണ്ട്.
പത്തനംതിട്ട | പത്തനംതിട്ട തിരുവല്ലയില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം വരുന്നതിനു മുമ്പ് വീട് വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് വീട്ടുകാര്‍.ഈ മാസം ഏഴാം തിയ്യതിയാണ് ചുമത്ര സ്വദേശി ഷൈന്‍ ജയിംസിനെ കാണാതായത്.ഫലം വരുന്നതിനു മുമ്പ് നാടുവിട്ട വിദ്യാര്‍ഥിക്ക് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും ഉണ്ട്.
ഞാന്‍ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത്- വീട് വിട്ടിറങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥി എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കുട്ടി എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.എന്നാല്‍ പിന്നീട് ഷൈനിന് എന്തു സംഭവിച്ചു എന്നതില്‍ വ്യക്തത വന്നിട്ടില്ല.
അമ്മയുടെ മരണശേഷം കുട്ടി മുത്തശ്ശിയും തിരുവല്ല നഗരസഭാ മുന്‍ കൗണ്‍സിലറമായ പന്നിതടത്തില്‍ കെ കെ സാറാമ്മയ്‌ക്കെ്ാപ്പമാണ് താമസിച്ചിരുന്നത്.കുട്ടിയ കാണാതായ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത് ദിവസങ്ങള്‍ക്കു ശേഷമാണെന്ന് സാറാമ്മ ആരോപിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.