Kerala
കരുതല്‍ ധനം, വായ്പ, പണയം വിശദാംശങ്ങള്‍ നിക്ഷേപകരെ അറിയിക്കും; സഹകരണ ബേങ്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ തീവ്രശ്രമം
വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് എല്ലാ ബേങ്കുകള്‍ക്കു മുമ്പിലും സ്ഥാപിക്കും. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ചൊവ്വാഴ്ച മുതല്‍ ഗൃഹസന്ദര്‍ശനം.
തിരുവനന്തപുരം | സഹകരണ ബേങ്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബേങ്കുകളില്‍ തട്ടിപ്പും ക്രമക്കേടുകളും നടന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്.
കരുതല്‍ ധനം, വായ്പ, പണയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ നിക്ഷേപകരെ അറിയിക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് എല്ലാ ബേങ്കുകള്‍ക്കു മുമ്പിലും സ്ഥാപിക്കും.
ജനങ്ങളുടെ ആശങ്ക മാറ്റാന്‍ ചൊവ്വാഴ്ച മുതല്‍ ഗൃഹസന്ദര്‍ശനം നടത്തും. പ്രാഥമിക സഹകരണ സംഘങ്ങളുടെ സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുക.
---- facebook comment plugin here -----