Connect with us

Kerala

കരുവന്നൂർ ബാങ്കിലെ നിക്ഷേപം ഇന്ന് മുതൽ പിൻവലിക്കാം

അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം.

Published

|

Last Updated

തൃശൂർ | കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം പിൻവലിക്കാൻ അവസരം. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് ഇന്നുമുതൽ പിൻ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം.

അമ്പത് കോടി രൂപയുടെ പാക്കേജ് ആണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോഷ്യം വഴി 17.4 കോടി രൂപ ലഭ്യമായിട്ടുണ്ട്. കൂടാതെ വിവിധ ബാങ്കുകളിൽ നിന്ന് 50 കോടി രൂപ കേരള ബാങ്ക് ഇടപെട്ട് കൺസോഷ്യമായും നൽകും. സഹകരണ വികസന ക്ഷേമനിധി ബോർഡിൻറെ അഞ്ചു കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.

21,190 സേവിങ്സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നൽകുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നവംബർ 20ന് ശേഷം ബാങ്കിൻറെ എല്ലാ ശാഖയിൽ നിന്നും സേവിങ്‌സ് അക്കൗണ്ട് നിക്ഷേപകർക്ക് പണം പിൻവലിക്കാം.