National
ത്രിപുരയില്‍ ഉപ മുഖ്യമന്ത്രിക്ക് പരാജയം; തോറ്റത് തിപ്ര മോത സ്ഥാനാര്‍ഥിയോട്
858 വോട്ടിനാണ് സുബോദ് ദേബ് ബര്‍മന്റെ ജയം.

അഗര്‍ത്തല | ത്രിപുര തിരഞ്ഞെടുപ്പില്‍ ഉപ മുഖ്യമന്ത്രിക്ക് പരാജയം. തിപ്ര മോത സ്ഥാനാര്‍ഥി സുബോദ് ദേബ് ബര്‍മനോടാണ് ഉപ മുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍ അടിയറവ് പറഞ്ഞത്.
858 വോട്ടിനാണ് സുബോദ് ദേബ് ബര്‍മന്റെ ജയം. ചരിലം 19 മണ്ഡലത്തിലെ അങ്കത്തിലാണ് തിപ്ര മോത സാരഥി വിജയം കൊത്തിയെടുത്തത്.
ബി ജെ പിയുടെത് ചെറിയ ജയം: യെച്ചൂരി
ത്രിപുരയില്‍ ബി ജെ പി നേടിയത് ചെറിയ ജയം മാത്രമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബി ജെ പിക്ക് സീറ്റുകള്‍ കുറഞ്ഞു.
പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബി ജെ പി വിജയം നിലനിര്‍ത്തിയതെന്നും യെച്ചൂരി പറഞ്ഞു.
---- facebook comment plugin here -----