National
ഉദയദിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി; സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയിലേക്ക്
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി.
ചെന്നൈ | ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി മന്ത്രി സഭ വികസിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഞായറാഴ്ച വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍
നിലവില്‍ കായികയുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി. ഉദയനിധിയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുയര്‍ത്തി സ്റ്റാലിന്‍ അധികാര കൈമാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
അതേ സമയം കള്ളപ്പണക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും. കേസില്‍ ജാമ്യം ലഭിച്ച സെന്തില്‍ ഇപ്പോള്‍ പുറത്താണ്. 2023 ജൂണിലാണ് എക്‌സൈസ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലിലായ സെന്തില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവര്‍ണര്‍ ആര്‍ എന്‍ രവി രംഗത്തെത്തി.തുടര്‍ന്ന് ഫെബ്രുവരിയില്‍ സെന്തില്‍ മന്ത്രിസ്ഥാനം രാജിവച്ചു.എന്നാല്‍ സെന്തില്‍ വീണ്ടും മന്ത്രിയാകുന്നതിനെ ഗവര്‍ണര്‍ എതിര്‍ക്കില്ലെന്നാണ് അറിയുന്നത്.