കവിത
ദർവീഷും പക്ഷികളും
അവസാനത്തെ ആകാശവും പിന്നിട്ട് അവരെല്ലാം മറ്റൊരു ലോകത്തേക്ക് പറന്നുപോവുകയാണല്ലോ. അവരുടെ ഗോതമ്പ് പാടങ്ങൾ ഒലീവ് തോട്ടങ്ങൾ അവരുടെ മണ്ണും കല്ലും... എല്ലാമിപ്പോൾ പിശാച് പാർക്കും നരകം.
അഗ്നി പെയ്യുന്ന
ഗസ്സയുടെ ആകാശത്തിൽ
മേഘങ്ങളുടെ മറവിലിരുന്ന്
മഹമൂദ് ദർവീഷ്
ഭൂമിയിലെ പക്ഷികളെ നോക്കുകയാണ്.
അവസാനത്തെ ആകാശവും പിന്നിട്ട്
അവരെല്ലാം മറ്റൊരു ലോകത്തേക്ക്
പറന്നുപോവുകയാണല്ലോ.
അവരുടെ ഗോതമ്പ് പാടങ്ങൾ
ഒലീവ് തോട്ടങ്ങൾ
അവരുടെ മണ്ണും കല്ലും…
എല്ലാമിപ്പോൾ പിശാച് പാർക്കും നരകം.
മഹാകവിയറിയാതെ
നിറഞ്ഞ കണ്ണുകളിൽ നിന്നും
ഒരു തുള്ളി ഭൂമിയിലേക്കുറ്റി വീണു.
ആർദ്രതയുടെ പുണ്യനിറവിൽ
ഗസ്സ മണ്ണിന്റെ മക്കൾ തന്നെ തിരിച്ചുപിടിക്കും.
പ്രാർഥനകൾക്കപ്പോൾ
സ്വപ്നങ്ങളുടെ നിറമായിരിക്കും.
കാണുന്നില്ലേ ഒരു പിഞ്ചുബാലൻ
വിശുദ്ധ വചനവുമായ് നടന്നുപോകുന്നത്.
---- facebook comment plugin here -----