ണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിട്ടും കേന്ദ്ര ബജറ്റില്‍ പേരുപോലും പരാമര്‍ശിക്കാതെ കേരളം. ബി ജെ പി ഭരണത്തില്‍ മുന്‍ കാലങ്ങളിലും കേരളം അവഗണിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ഒരു പ്രതിനിധിയെ പാര്‍ലിമെന്റിലേക്ക് അയക്കാത്ത കേരളത്തെ എന്തിനു പരിഗണിക്കണമെന്ന ചോദ്യമാണ് ബി ജെ പി കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ തൃശൂരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുകയും മറ്റൊരു മന്ത്രിയെക്കൂടി ലഭിക്കുകയും ചെയ്തിട്ടും കേരളത്തിന്റെ ആവശ്യങ്ങളോടെല്ലാം കേന്ദ്രം മുഖം തിരിച്ചു. സുരേഷ് ഗോപി നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ പോലും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടില്ല.
---- facebook comment plugin here -----