Connect with us

Business

ടൂറിസം രംഗത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പുതിയ അവസരങ്ങള്‍ തുറക്കും: മന്ത്രി

മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോട്ടലില്‍ നടന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

താമരശ്ശേരി | സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് പുതിയ അവസരങ്ങള്‍ തുറക്കാന്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പോലുള്ള നവ സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോട്ടലില്‍ നടന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് രാജ്യത്ത് തന്നെ അതിവേഗം വളരുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിബിഷന്‍ ചീഫ് കോഡിനേറ്ററും ഫെസ് ഇന്‍ മാനേജിംഗ് ഡയറക്ടറുമായ എം. കെ ശൗക്കത്ത് അലി അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം. എല്‍. എ മുഖ്യാതിഥിയായി. മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി സി ഇ ഒ അബ്ദുസ്സലാം മുഹമ്മദ്, സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, അക്കാഡമിക് ഡയറക്ടര്‍ ഡോ. അമീര്‍ ഹസന്‍, കര്‍ണാടക ഇവന്റ് മാനേജ്‌മെന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് അരവിന്ദ് സഭാനെയ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്‍ ഡയറക്ടര്‍ എന്‍ നദീം, മലബാര്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി രജീഷ് രാഘവന്‍, മഹേന്ദ്ര ഗംഗാദരന്‍, സഫ്് വാന്‍ എന്‍ ടി എന്നിവര്‍ സംസാരിച്ചു.

ടൂറിസം രംഗത്ത് രാജ്യത്ത് തന്നെ ശ്രദ്ധേയമായ ചുവടുവെപ്പാണ് ഫെസ് ഇന്‍ ഹോട്ടലില്‍ നടന്നത്. വിവാഹം ആസൂത്രണം ചെയ്യുന്നവര്‍ക്ക് മോക്ക്-അപ്പ് നിക്കാഹ് ഉള്‍പ്പെടെ വൈവിധ്യങ്ങളായ പുതിയ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന സെഷനുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 200ലധികം പ്രമുഖ വെഡിംഗ് പ്ലാനര്‍മാരും ഇവന്റ് മാനേജര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനെ പുനര്‍നിര്‍വചിക്കുന്നതിനൊപ്പം കേരള ടൂറിസം വ്യവസായത്തിനും ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്ന വ്യത്യസ്തമായ പരിപാടിക്കാണ് മര്‍കസ് നോളജ് സിറ്റി വേദിയായത്.

ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളില്‍ വിവാഹ ടൂറിസം രംഗത്ത് സംസ്ഥാനത്തിന് ശ്രദ്ധ നേടാനും പുതിയ സാംസ്‌കാരിക കൈമാറ്റങ്ങള്‍ സാധ്യമാക്കാനും ലക്ഷ്യം വെച്ചാണ് ഫെസ് ഇന്‍ ഹോട്ടല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

---- facebook comment plugin here -----