Kerala
അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; സൂര്യനെല്ലി ബലാത്സംഗ കേസില്‍ സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
നിര്‍ഭയം എന്ന ആത്മകഥയിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്
കൊച്ചി | സൂര്യനെല്ലി ബലാത്സംഗ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും മാതാപിതാക്കളുടെ പേര്, താമസസ്ഥലം, അതിജീവിത പഠിച്ച സ്‌കൂളിന്റെ പേര് തുടങ്ങിയവ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിജീവിത ആരാണെന്ന് തിരിച്ചറിയാനാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.
---- facebook comment plugin here -----