ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം യോഗങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് സുപ്രീംകോടതി. കൊളീജിയത്തിന്റെ അന്തിമ തീരുമാനം മാത്രമേ പൊതുജനത്തെ അറിയിക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. 2018 ഡിസംബര്‍ 12നു ചേര്‍ന്ന കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഹരജി തള്ളിയാണ് കോടതി നിരീക്ഷണം. അഞ്ജലി ഭരദ്വാജാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
യോഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ നേരത്തെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. അന്നത്തെ കൊളീജിയം യോഗത്തില്‍ പങ്കെടുത്ത ഒരു ജഡ്ജിയുടെ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് ഹരജിയെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ലെന്നു പറഞ്ഞ കോടതി ഹരജിയില്‍ കഴമ്പില്ലെന്നും വ്യക്തമാക്കി.
വീഡിയോ കാണാം