Connect with us

National

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെയുടെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയും ഇന്ന് തന്നെ നടക്കും.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിന്‍ഡെയുടെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയും ഇന്ന് തന്നെ നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ചരിത്രവിജയമാണ് നേടിയത്. എന്നിട്ടും 11 ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായത്. മുഖ്യമന്ത്രിപദം വേണമെന്ന ആവശ്യവുമായി ശിവസേന അധ്യക്ഷന്‍ ഏകനാഥ് ഷിന്‍ഡേ കടുപ്പിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ഒടുവില്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് ഷിന്‍ഡയെ അനുനയിപ്പിക്കുകയായിരുന്നു.

നഗര- ഗ്രാമ വികസനം ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ ശിവസേനക്ക് നല്‍കാന്‍ ധാരണയായിട്ടുള്ളത്. ആഭ്യന്തരം ഷിന്‍ഡേ വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി നല്‍കാന്‍ തയ്യാറല്ല. നിയമസഭാ സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല.

ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു.54 കാരനായ ഫഡ്‌നാവിസിന് മുഖ്യമന്ത്രി പദത്തില്‍ ഇതു മൂന്നാം ഊഴമാണ്. 2014 മുതല്‍ 2019 വരെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നത്. 2019 മുതല്‍ 2022 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്നു. 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നിട്ടുണ്ട്. 2019 ല്‍ അഞ്ചുദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest