Connect with us

Kerala

ദേവേന്ദു കൊലക്കേസ്: പ്രതി ഹരികുമാര്‍ മുന്‍പും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മയുടെ മൊഴി

കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ മുമ്പും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി അമ്മ ശ്രീതുവിന്റെ മൊഴി. കൊല്ലപ്പെട്ട ദേവേന്ദുവിനേയും സഹോദരിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നും താന്‍ ശുചിമുറിയില്‍ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും അമ്മ മൊഴി നല്‍കി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.

സംഭവത്തില്‍ പ്രതി ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താനാണെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രതിയുടെ മൊഴി ശരിവെക്കുന്നതാണ്.

 

 

---- facebook comment plugin here -----

Latest