a raja
ദേവികുളം തെരഞ്ഞെടുപ്പ്: എ രാജയുടെ അപ്പീലില്‍ കോടതി അടുത്ത വെള്ളിയാഴ്ച വിശദ വാദം കേള്‍ക്കും
താന്‍ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി | ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജ സമര്‍പ്പിച്ച അപ്പീലില്‍ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേള്‍ക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം.അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരാഴ്ച്ച കൊണ്ട് ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കി കോടതി ഈ കാര്യം അംഗീകരിച്ചില്ല.
സംവരണത്തിന് എല്ലാ അര്‍ഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകള്‍ പരിശോധിക്കാതെ ഹൈക്കോടതി നടപടിയെന്നും രാജയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവര്‍ വാദിച്ചു.
താന്‍ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയെ അറിയിച്ചു.മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകള്‍ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നടന്ദര്‍ ഹൂഡാ, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു.
1950 മുന്‍പ് സംസ്ഥാനത്തേക്ക് കുടിയേറിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന 1986 ല്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവുണ്ട്. സംസ്ഥാനസര്‍ക്കാര്‍ കക്ഷിയല്ലാത്ത കേസില്‍ അതിര് കടന്ന നടപടിയാണ് ഹൈക്കോടതി നടത്തിയതെന്നും എ രാജയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
രാജയുടെ വിവാഹം ക്രിസത്യന്‍ ആചാരപ്രകാരമാണ് നടന്നതെന്ന് എതിര്‍ഭാഗം വാദം ഉന്നയിച്ചു. എന്നാല്‍ രാജയുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തു.