Business
ഇന്‍ഡിഗോ എയര്‍ലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നാല് തവണ 'ടെയില്‍ സ്ട്രൈക്ക്' സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് നടപടി.
ന്യൂഡല്‍ഹി| ഇന്‍ഡിഗോ എയര്‍ലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നാല് തവണ ‘ടെയില്‍ സ്ട്രൈക്ക്’ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് നടപടി. പിഴ ചുമത്തിയതിനൊപ്പം ഡിജിസിഎ ആവശ്യകതകള്‍ക്കും ഒഇഎം മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി അവരുടെ രേഖകളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനങ്ങളുടെ ലാന്‍ഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കില്‍ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ് ‘ടെയില്‍ സ്ട്രൈക്ക്’ എന്ന് പറയുന്നത്. ജൂണ്‍ 15 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഇന്‍ഡിഗോ വിമാനത്തിന് ടൈല്‍ സ്‌ട്രൈക്ക് സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡിജിസിഎ റദ്ദാക്കിയിരുന്നു.
ക്യാപ്റ്റന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും സഹ പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്. ഇങ്ങനെ ടൈല്‍ സ്‌ട്രൈക്ക് സംഭവിച്ചു കഴിഞ്ഞ അപകടം ഒന്നും സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകള്‍ ഉണ്ടായേക്കാം. പിന്നീടുള്ള പാറക്കലില്‍ അപകട സാധ്യത കൂടുതലാണ്. അതിനാല്‍ ടൈല്‍ സ്‌ട്രൈക് സംഭവിച്ചാല്‍ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികള്‍ നടത്തിയതിനുശേഷം മാത്രമേ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടുള്ളൂ. തുടര്‍ച്ചയായി ടൈല്‍ സ്‌ട്രൈക്ക് സംഭവിക്കുന്നതിനാലാണ് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയത്.