bishop franko rape case
ബിഷപ്പ് പ്രതിയായ ബലാത്സംഗ കേസില്‍ അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് എ ജിക്ക് ഡി ജി പിയുടെ കത്ത്
അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു
തിരുവനന്തപുരം | ബിഷപ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന് ഡി ജി പിയുടെ കത്ത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണക്കോടതയിലെ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഡി ജി പി എ ജിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. പോലീസിന് ലഭിച്ച നിയമോപദേശം അപ്പീല്‍ ഫയല്‍ ചെയ്യാം എന്നാണെന്നും ഡി ജി പിയുടെ കത്തിലുണ്ട്. കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും എ ജിക്ക് കൈമാറി.
---- facebook comment plugin here -----