Kerala
ഗാര്‍ഹിക പീഡന പരാതികളില്‍ അടിയന്തരാന്വേഷണത്തിന് നിര്‍ദേശിച്ച് ഡി ജി പി
തിരുവനന്തപുരം | ഗാര്‍ഹിക പീഡന പരാതികളില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഡി ജി പി. അനില്‍കാന്ത്. പോലീസ് യോഗത്തിലാണ് ഡി ജി പി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക ജാഗ്രതയോടു കൂടിയ നടപടികള്‍ സ്വീകരിക്കണം. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനും കോടതികള്‍ക്ക് മുമ്പാകെയുള്ള കേസുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കാനും ഡി ജി പി നിര്‍ദേശിച്ചു.
രാത്രികാലങ്ങളിലും പോലീസ് പട്രോളിംഗ് സജീവമാക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടിയെടുക്കണം. വാഹനാപകടങ്ങള്‍ കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഡി ജി പി. അനില്‍കാന്ത് ആവശ്യപ്പെട്ടു. എസ് പിമാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് പോലീസ് ആസ്ഥാനത്തെത്തി യോഗത്തില്‍ പങ്കെടുത്തു.