Kerala
ഡിജിപി അവധിയില്‍; എഡിജിപിക്ക് പകരം ചുമതല
നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം
തിരുവനന്തപുരം | സംസ്ഥാന പോലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അവധിയില്‍ പ്രവേശിച്ചു. ജനുവരി നാലു വരെയാണ് ഡിജിപി അവധിയില്‍ പോയത്. ഇതേത്തുടര്‍ന്ന് എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല നല്‍കി.
നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. കൊച്ചിയില്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമതോമസ് എം എല്‍ എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുക്കാന്‍ മനോജ് എബ്രഹാം പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതിനാണ് കേസ്.
---- facebook comment plugin here -----