Kerala
ജോർജിന്റെ വിദ്വേഷ പരാമർശം: അന്വേഷണത്തിന് ഉത്തരവിട്ട് ഡി ജി പി
ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പി സി ജോർജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതി

കോഴിക്കോട് | നിരന്തരം വിദ്വേഷ പ്രഭാഷണം നടത്തുന്ന വിദ്വേഷക്കേസിൽ ജാമ്യത്തിലിറങ്ങിയ ബി ജെ പി നേതാവ് പി സി ജോർജിനെതിരെ അന്വേഷണത്തിന് നിർദേശം. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പി സി ജോർജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന മുക്കം സ്വദേശി നൽകിയ പരാതിയിൽ ഡി ജി
പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. കേസെടുക്കാൻ മുക്കം പോലീസിന് നിർദേശം നൽകണമെന്നാണ് പരാതിക്കാരനായ പ്രവാസി വ്യവസായി ശരീഫിന്റെ ആവശ്യം.
ചാനൽ ചർച്ചയിൽ നടത്തിയ വിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പി സി ജോർജ് വീണ്ടും വിദ്വേഷ പരാമർശം നടത്തിയത്. ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിന്റെ ഒടുവിലത്തെ വിദ്വേഷ പ്രസംഗം.
---- facebook comment plugin here -----