Connect with us

Uae

ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ് സേവനവുമായി ഡി എച്ച് എ

സ്മാര്‍ട്ട് പരിവര്‍ത്തനത്തിന്റെ ഭാഗമായുള്ള പുതിയ സേവനം നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.

Published

|

Last Updated

ദുബൈ | ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് വിതരണ സേവനം ആരംഭിച്ചു.മാതാപിതാക്കള്‍ക്ക് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ അവസരമൊരുക്കുന്നതാണിത്.

സ്മാര്‍ട്ട് പരിവര്‍ത്തനത്തിന്റെ ഭാഗമായുള്ള പുതിയ സേവനം നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു.ആശുപത്രികള്‍ ജനന അറിയിപ്പുകളും ആവശ്യമായ രേഖകളും ഡിജിറ്റലായി സമര്‍പ്പിക്കുകയും അതിനുശേഷം മാതാപിതാക്കള്‍ ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിക്കുകയും പകര്‍പ്പുകള്‍ നല്‍കുകയും ഇലക്ട്രോണിക് രീതിയില്‍ പണമടക്കുകയും ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ നല്‍കുകയും ഇമെയില്‍ അല്ലെങ്കില്‍ മൊബൈല്‍ വഴി വിതരണം ചെയ്യുകയും ചെയ്യും.

പ്രിന്റഡ് പകര്‍പ്പുകള്‍ക്ക് കൊറിയര്‍ ഡെലിവറി ഓപ്ഷന്‍ ഉണ്ട്. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.ചില സന്ദര്‍ഭങ്ങളില്‍ നേരിട്ടുള്ള സേവനവും ലഭ്യമാണ്.സര്‍ക്കാര്‍ സേവനങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ താമസക്കാരുടെ സമയവും പരിശ്രമവും കുറക്കുന്നതിന് സേവനം സഹായിക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടര്‍ ഡോ. റമസാന്‍ അല്‍ ബലൂശി പറഞ്ഞു. ഉപഭോക്തൃ സംതൃപ്തിയും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് സംയോജിത ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറുക എന്ന ദുബൈയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സേവനം.

 

---- facebook comment plugin here -----

Latest