Connect with us

Medical Commission Logo

ലോഗോയില്‍ ധന്വന്തരി; നീക്കം ഭരണഘടനാ ലംഘനമെന്നു പരാതി

ലോഗോയില്‍നിന്ന് അശോകസ്തംഭവും ഇന്ത്യയെന്ന പേരും മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി.

നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ലോഗോയില്‍നിന്ന് അശോകസ്തംഭവും ഇന്ത്യയെന്ന പേരും മാറ്റി പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രവും ഭാരത് എന്ന പേരും ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് അഭിഭാഷകന്‍ സുഭാഷ് എം തീക്കാടന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മെഡിക്കല്‍ കമ്മിഷന്റെ വെബ്സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ പേര് ഭാരത് എന്ന് ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ മാറ്റം വരുത്തിയത്.

രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുടേയും മതേതര ആശയങ്ങളുടെയും നഗ്‌നമായ ലംഘനമാണു നടപടിയെന്നും സമൂഹത്തെ ധ്രുവീകരിക്കാനുള്ള നീക്കാണു നടക്കുന്നതെന്നുമാണ് വിമര്‍ശനം. ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

---- facebook comment plugin here -----

Latest