Kerala
ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല; ജീവപര്യന്തത്തിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി
2002ലാണ് കേസിന് ആസ്പദമായ സംഭവം
കണ്ണൂര്‍ | ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊലപാതകക്കേസില്‍ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജീഷ്,സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്
2002ലാണ് കേസിന് ആസ്പദമായ സംഭവം. സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്നവരായിരുന്നു കൊല്ലപ്പെട്ടത്. സിപിഎം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന പുഞ്ചയില്‍ നാണുവിന്റെ ബന്ധുവായിരുന്നു കൊല്ലപ്പെട്ട യുവാക്കളില്‍ ഒരാള്‍.
---- facebook comment plugin here -----