Connect with us

Ongoing News

കിംഗ്സിൻ്റെ കിംഗ് മേക്കറായി ധവാൻ

66 റൺസിൽ 99 റൺസുമായി രക്ഷകനായി ധവാൻ. സണ്‍ റൈസേഴ്‌സിന് വിജയലക്ഷ്യം 144 റൺസ്

Published

|

Last Updated

ഹൈദരാബാദ് | ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഒറ്റക്ക് നടത്തിയ ചെറുത്തുനില്‍പ്പിനൊടുവില്‍ സണ്‍ റൈസേഴ്‌സിന് മുന്നില്‍ 144 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. അവസാന വിക്കറ്റില്‍ മോഹിത് രതിയെ മറുവശത്ത് കാവല്‍ക്കാരനാക്കി നിര്‍ത്തി ശിഖര്‍ ധവാന്‍ നടത്തിയ മാസ്മരിക പ്രകടനമാണ് പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

55 റണ്‍സാണ് 10ാം വിക്കറ്റ് കൂട്ടുകെട്ട്. ഇതില്‍ 54 റണ്‍സും ധവാന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്.

15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 9ന് 88 എന്ന നിലയില്‍ കിടന്ന് പരുങ്ങിയ പഞ്ചാബ് ടീമിനെ ശിഖര്‍ ധവാന്‍ കരയടുപ്പിക്കുകയായിരുന്നു. ധവാനെ കൂടാതെ സാം കുറന്‍ മാത്രമാണ് പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് രണ്ടക്കം കടന്നത്.

665 പന്തിലാണ് ധവാന്‍ 99 റണ്‍സ് നേടിയത്. 5 സിക്‌സും 12 ഫോറും അടങ്ങുന്നതാണ് ധവാന്റെ മാസ്മരിക പ്രകടനം.

Latest