Connect with us

dheeraj murder

ധീരജ് വധം: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ അപേക്ഷ

ധീരജിനെ കുത്തിയ കത്തിക്കായി അന്വേഷണം തുടരുന്നു

Published

|

Last Updated

ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രനെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ കുത്തിക്കൊന്ന കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ ഇന്ന് കോടതയില്‍. കേസിലെ ഒന്നും രണ്ടും പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിക്കായി തിരച്ചില്‍ നടത്തുന്നതിനായാണ് അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. ധീരജിനെ പ്രതികള്‍ കുത്താനുപയോഗിച്ച കത്തി ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന തെളിവായ ഈ കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കോളജ് പരിസരത്താണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖില്‍ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നിഖില്‍ പൈലിയേയും സഹായി ജെറിന്‍ ജോജോയേയും 22 വരെയും നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍ ,ടോണി തേക്കിലക്കാടന്‍ എന്നിവരെ 21-ാം തീയതിവരെയുമാണ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

 

Latest