Connect with us

Kerala

ധീരജ് കൊലക്കേസ്; പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചാര്‍ജ് എടുത്തു

മുതിര്‍ന്ന അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പിയാണ് ചാര്‍ജ് എടുത്തത്.

Published

|

Last Updated

ഇടുക്കി| ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചാര്‍ജ് എടുത്തു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ചാര്‍ജെടുത്തത്. ആദ്യം അഡ്വക്കേറ്റ് സുരേഷ് ബാബു തോമസിനെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നത്. എന്നാല്‍ സുരേഷ് ബാബു അസുഖ ബാധിതനായതോടെയാണ് പ്രിയദര്‍ശന്‍ തമ്പിയെ നിയമിച്ചത്. സാക്ഷി വിസ്താരം ഷെഡ്യൂള്‍ ചെയ്യാന്‍ ജനുവരി 13ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ എട്ട് പ്രതികളാണുള്ളത്.

ധീരജ് കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഫലം എത്രയും വേഗം ലഭിക്കാനുള്ള ഇടപെടല്‍ കോടതി നടത്തുന്നുണ്ടെന്നും ഇത് അതിക്രൂരമായ കൊലപാതകമാണെന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു. ധീരജിന്റെ പിതാവ് രാജേന്ദ്രന്‍ പ്രിയദര്‍ശന്‍ തമ്പിയുമായി കൂടിക്കാഴ്ച നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസും മറ്റ് നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷവാങ്ങി കൊടുക്കാന്‍ സിപിഐ എം ഏതറ്റംവരെയും പോകുമെന്ന് സി വി വര്‍ഗീസ് പറഞ്ഞു.

 

 

Latest